Skip to main content

അറിയിപ്പുകള്‍ _2

നൈപുണ്യ പരീക്ഷകള്‍ നടത്തുന്നതിനും പരിശീലന പരിപാടികളെ സാക്ഷ്യപെടുത്തുന്നതിനുമുള്ള അംഗീകാരം അസാപ് കേരളക്ക് ലഭിച്ചു. ഇത് പ്രകാരം എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള നൈപുണ്ണ്യ പരിശീലന പരിപാടികള്‍ നടത്താന്‍ അക്രഡിഷനും അഫിലിയേഷനും ലഭിക്കാന്‍ ആഗ്രഹിക്കുന്ന പരിശീലന കേന്ദ്രങ്ങളും സംഘടനകളുംവിശദാംശങ്ങള്‍, https://forms.gle/6tmDQJKGD1xtR9RT9 എന്ന ലിങ്ക് വഴി ഡിസംബര്‍ അഞ്ചിന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

 

 

 

ഗതാഗത നിയന്ത്രണം

 

പെരുവഴിക്കടവ് -ഇഷ്ടിക ബസാര്‍ റോഡില്‍ കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ പെരുവഴിക്കടവ് മുതല്‍ ഇഷ്ടിക ബസാര്‍ വരെയുള്ള ഭാഗത്ത് ഇന്ന് മുതല്‍ (നവംബര്‍ 30) പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പെരുവഴിക്കടവ് ഭാഗത്ത് നിന്നും വെള്ളന്നൂര്‍-ചാത്തമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരിങ്ങളം-കുന്ദമംഗലം- ചാത്തമംഗലം വഴിയും തിരിച്ചും പോകേണ്ടതാണ്. 

 

 

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

 

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേയ്ക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365553.

 

 

 

ഗസ്റ്റ് ലക്ചറര്‍ നിയമനം

 

ഗവണ്‍മെന്റ് ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 8 വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2730680.

 

 

 

 

ലേലം

 

കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ ഉപവിഭാഗം കൊടുവള്ളി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ അധികാര പരിധിയില്‍പെട്ട എന്‍.എച്ച് 766ല്‍ കി.മീ 47/140, 47/170എന്നിവിടങ്ങളില്‍ അപകടഭീക്ഷണിയിലായ രണ്ട് മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പരസ്യ ലേലം ചെയ്യും. ഡിസംബര്‍ 20 ന് രാവിലെ 11 മണിയ്ക്കാണ് ലേലം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2600 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2212000.

 

 

 

 

 

date