Skip to main content

അഞ്ചരക്കണ്ടി, പെരുമ്പ പുഴകളിലെ  മണൽ ലേലം ചെയ്യുന്നു

 

 

'റൂം ഫോർ റിവർ' പദ്ധതിയിൽ അഞ്ചരക്കണ്ടി, പെരുമ്പ പുഴകളിൽനിന്ന് നീക്കം ചെയ്ത് സൂക്ഷിച്ച മണലും മറ്റ് അവശിഷ്ടങ്ങളും ലേലം ചെയ്യുന്നതായി ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതിന് ഇ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി പുഴയിലെ നാലിടത്തുനിന്നുള്ള മണൽ ഇ ടെൻഡറിന് ഡിസംബർ ഏഴ്, 12 വൈകീട്ട് അഞ്ച് മണിയാണ് അവസാന തീയ്യതി. പെരുമ്പ പുഴയിൽ എട്ട് സ്ഥലങ്ങളിൽനിന്നെടുത്ത മണലിന്റെ ഇ ടെൻഡറിന് ഡിസംബർ 13, 14 വൈകീട്ട് അഞ്ച് മണിയാണ് അവസാന തീയ്യതി. വിശദ വിവരങ്ങൾക്ക് കണ്ണൂരിലെ  ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2700117.

 

date