Skip to main content

ലൈസന്‍സ് രജിസ്ട്രേഷന്‍ മേള മൂന്നിന്

സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ മേള കുളനട ദേവീക്ഷേത്രത്തിന് സമീപമുളള അക്ഷയ സെന്ററിലും ഉളനാട് അക്ഷയ സെന്ററിലുമായി ഡിസംബര്‍ മൂന്നിന് രാവിലെ 10 മുതല്‍ നാലുവരെ സംഘടിപ്പിക്കും.

 

ഭക്ഷണ സാധനങ്ങളുടെ ഉല്‍പ്പാദനവും വിതരണവും ശേഖരണവും വ്യാപാരവും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ എടുത്തിരിക്കണം. ലൈസന്‍സ് /രജിസ്ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുകയോ പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പ്പെടെയുളള കര്‍ശന നിയമ നടപടികള്‍ കൈക്കൊളളുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

 

ആവശ്യമായ രേഖകള്‍: പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ/ആധാര്‍ / ഇലക്ഷന്‍ ഐഡി കാര്‍ഡ് /ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ. കൈവശാവകാശം തെളിയിക്കുന്നതിനുളള ഏതെങ്കിലും രേഖ  (വാടക കരാര്‍, പഞ്ചായത്ത്/മുനിസിപ്പല്‍  ലൈസന്‍സ്, എന്‍.ഒ.സി). ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും ലൈസന്‍സ് ഫീസ് 2000 രൂപ മുതല്‍.

date