Skip to main content

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

   വ്യാവസായിക പരിശീലനവകുപ്പ് ജില്ലാ  ആര്‍. ഐ സെന്ററിന്റെ നേതൃത്വത്തില്‍  ഫെബ്രുവരി 13 ന് അരീക്കോട് ഗവ.ഐ.ടി.ഐ-യില്‍ വെച്ച് ''പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള'' സംഘടിപ്പിക്കും.   മേളയില്‍ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ - പൊതുമേഖല വാണിജ്യ - വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിങ് /നോണ്‍ എഞ്ചിനീയറിങ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. താത്പര്യമുളള  വാണിജ്യ , വ്യവസായ സ്ഥാപനങ്ങള്‍  ഫെബ്രുവരി 8 -നകം  നേരിട്ടോ ഇ-മെയില്‍ (areacodeiti@gmail.com) മുഖേനയോ  ഗവ.ഐ.ടി.ഐ അരീക്കോട് ആര്‍.ഐ സെന്ററുമായി   ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍  : 0483 2850238

date