മാറുന്ന കേരളം എന്ന തീം അടിസ്ഥാനമാക്കി സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കി നിർമിക്കുന്ന മിഴിവ് ഷോർട്ട് വീഡിയോ മത്സരത്തിന് മാർച്ച് 23 വരെ എൻട്രികൾ സമർപ്പിക്കാം.
സമ്മാനം: ₹ 1 ലക്ഷവും ഫലകവും സർട്ടിഫിക്കറ്റുമാണ് 1-ാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് യഥാക്രമം 50,000, 25,000 കൂടാതെ ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. 5 പേർക്ക് ₹ 10,000 വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.
അപ്‌ലോഡ് ചെയ്യേണ്ട വെബ് സൈറ്റ് : mizhiv.kerala.gov.in
നിബന്ധനകൾ
1. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റാണ് .
2. മൊബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കുന്നതാണ് .
3. ഫിക്ഷൻ/ ഡോക്യുഫിക്ഷൻ/ അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങിയ രീതികളിൽ നിർമിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക.അണിയറപ്രവർത്തകരുടെ പേരും ചേർത്തുള്ള വീഡിയോകളുടെ എച്ച് ഡി (1920×1080) mp4 ഫോർമാറ്റിൽ വേണം സമർപ്പിക്കേണ്ടത് .
4. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്.
5. ഒരാൾ ഒരു വീഡിയോയിൽ കൂടുതൽ മത്സരത്തിനായി സമർപ്പിക്കേണ്ടതില്ല
6. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം പൂർണമായും ഐ &പി.ആർ.ഡി യിൽ നിക്ഷിപ്തമായിരിക്കും.
7. മത്സരത്തിലേയ്ക്ക് ലഭിക്കുന്ന വീഡിയോകൾ വിദഗ്ദ്ധ ജൂറി വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും.ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും
8. ഐ &പി.ആർ.ഡി ജീവനക്കാർ ഒഴികെ ഇന്ത്യൻ പൗരത്വമുള്ള ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം.
9. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
10. മുൻകാലങ്ങളിൽ സമ്മാനം നേടിയവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
വിവരങ്ങൾക്ക്: 8075590712, 8089548843