Skip to main content

പുനരധിവാസ പദ്ധതി 

 

ഗാര്‍ഹികാത്രികമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ വനിതകളുടെ പുനരധിവാസ പദ്ധതിയിലേക്ക് അര്‍ഹരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പീഡനത്തിനിരയായിട്ടുള്ളതും 2011 നവംബര്‍ 24ന് ശേഷം എഫ്. ഐ. ആര്‍. അഥവാ ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ട് കോടതിയില്‍ കേസ് നടന്നു വരുന്നതും കേസ് ഒത്തു തീര്‍പ്പായിട്ടില്ലാത്തതും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ പ്രതിവര്‍ഷം ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളതോ ആയതും സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും സന്നദ്ധസംഘടനയില്‍ നിന്നോ കോടതി മുഖേനയോ ധനസഹായമോ നഷ്ട പരിഹാരമോ ലഭിച്ചിട്ടില്ലാത്തതുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ടഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം കളക്‌ട്രേറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി  ബന്ധപ്പെടണം.  ഫോണ്‍: 0481-2300955

(കെ.ഐ.ഒ.പി.ആര്‍-1708/18)

date