Skip to main content

മെഡിക്കല്‍ ക്യാമ്പ്

 

ഭാരതീയ ചികിത്സാ വകുപ്പ്, കോട്ടയം ജില്ലയില്‍ നടപ്പാക്കുന്ന “കരള്‍രോഗ മുക്തി പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രി, പാല ഗവ. ആയുര്‍വേദ ആശുപത്രി, വൈക്കം ഗവ ആയുര്‍വേദ ആശുപത്രി, ചങ്ങനാശ്ശേരി ഗവ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉളളവര്‍ക്ക് ആഗസ്റ്റ് 14, 15 തീയതികളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റി ലിവര്‍, മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ മുതലായവ ഉളളവര്‍ക്ക് ചികിത്സ                 നല്‍കും. ലിവര്‍ സിറോസിസ്, ജ•നാഉളള കരള്‍ രോഗങ്ങള്‍, ലിവര്‍ ക്യാന്‍സര്‍, ഹെപ്പറ്റെറ്റിസ് ബി, സി രോഗവാഹികള്‍, ഹെപ്പറ്റൈറ്റിസ് സി രോഗമുളളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. രക്ത പരിശോധന, അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ കൈവശമുളളവര്‍ അതുകൂടി കൊണ്ടുവരണം. രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തുടര്‍ ചികിത്സയും ഔഷധങ്ങളും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 

date