Skip to main content

റിസോഴ്സ് പേഴ്സൺ നിയമനം

കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയുടെ (പി എം എഫ് എം ഇ) ഭാഗമായി ജില്ലയിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ - വിരമിച്ച ഗവൺമെൻറ് /  ബാങ്ക് ഉദ്യോഗസ്ഥർ, ഇൻഷുറൻസ് ഏജൻസ് /ബാങ്ക് മിത്രാസ് / കൺസൾട്ടൻസി സ്ഥാപനങ്ങൾ/ വ്യക്തിഗത  പ്രൊഫഷണൽസ് ആയിരിക്കണം. ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ/ ഡിഗ്രി അല്ലെങ്കിൽ ഭക്ഷ്യ എഞ്ചിനീയറിങ് / ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിൽ അനുഭവ പരിചയം അഭികാമ്യം. മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബാങ്കിങ്ങിലും ഡിപിആർ തയ്യാറാക്കുന്നതിലും പരിശീലനം നൽകുന്നതിനുള്ള വൈദഗ്ധ്യം, അനുഭവസമ്പത്ത് എന്നിവ ഉള്ളവരെയും പരിഗണിക്കും. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂൺ 15ന് മുൻപ്  ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2361945, 2360847

date