Skip to main content

വോട്ടര്‍മാരില്‍ അവബോധമുണ്ടാക്കാന്‍ സ്വീപ്പ് വാഹനപ്രചാരണം

വോട്ടര്‍മാരെ ബോധവത്ക്കരിക്കുക തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പ് വാഹനപ്രചാരണ പരിപാടി നടത്തി. തിരൂരങ്ങാടി താലൂക്കില്‍ എ.ആര്‍ നഗര്‍ കൊളപ്പുറത്ത് തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഷാജു ഉദ്ഘാടനം ചെയ്തു. സ്വീപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ വര്‍ഗ്ഗീസ് മംഗലം, ജില്ലാ നോഡല്‍ ഓഫീസര്‍ അനസ് ബാബു, തിരൂരങ്ങാടി ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്‍, എ.ആര്‍ നഗര്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ജനാധിപത്യപ്രക്രിയയില്‍ പൗരന്‍മാരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി സ്വീപ്പ് പല മേഖലകളിലായി നടത്തുന്ന ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് വാഹനപ്രചാരണം.

 

date