Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

        അസോസിയേഷന്‍ ഓഫ്  എഞ്ചിനീയേഴ്‌സ് കേരള  കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 7,01,500 രൂപ ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സന്തോഷ്‌കുമാര്‍ പി.ടി, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി അജയന്‍, സീനിയര്‍ എഞ്ചിനീയേഴ്‌സ് ഫോറം പ്രസിഡണ്ട് പി. സോമസുന്ദരന്‍, പി.വിജയന്‍, പി. സതീശ്, യു വേണുഗോപാലന്‍, അശോക് കുമാര്‍, യു.വി വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയം രൂക്ഷമായ നാളുകളില്‍ അസോസിയേഷന്‍ ഒന്നരലക്ഷത്തോളം രൂപയുടെ ആവശ്യവസ്തുക്കള്‍ വിവിധ ക്യാമ്പുകളിലേക്ക് നല്‍കിയിരുന്നു, സര്‍ക്കാറിന്റെ സാലറി ചാലഞ്ചില്‍ ജില്ലയിലെ മുഴുവന്‍ അസോസിയേഷന്‍ അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്.

date