Skip to main content

മോഡൽ സ്‌കൂൾ മാഗസിൻ പ്രകാശനം ചെയ്തു

 

തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ മാഗസിൻ പ്രകാശനവും മലയാളം ക്ലബിന്റെ 'അക്ഷരം' ബ്ലോഗിന്റെ ഉദ്്ഘാടനവും ഭരണ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നിർവഹിച്ചു.  'തൈക്കുടം 2018' എന്ന് പേരിട്ട സ്‌കൂൾ മാഗസിന്റെ ആദ്യപ്രതി വി.എസ് അച്യുതാനന്ദനിൽ നിന്ന് സ്‌കൂൾ മുൻ പ്രിൻസിപ്പൽ ടി.എസ്.സലിം   ഏറ്റുവാങ്ങി.

വിദ്യാർത്ഥികളെ മികവുള്ളവരാക്കാനും നല്ല വ്യക്തിത്വങ്ങളായി വളർത്താനും അധ്യാപകർ സദാ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കേവലമായ സിലബസ് പഠനം ആയിക്കൂടാ എന്നും കുട്ടികളുടെ സർവതോ•ുഖമായ വ്യക്തിത്വ വികാസം വിദ്യാഭ്യാസത്തിന്റെ യഥാർത്ഥലക്ഷ്യമാണെന്നും വി.എസ് കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് രാജി ആർ.പിള്ള അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ആർ.എസ്.സുരേഷ് ബാബു, പി.ടി.എ മുൻ പ്രസിഡന്റ് ആർ. സുരേഷ് കുമാർ, സ്‌കൂൾ പി.റ്റി.എ.വൈസ് പ്രസിഡന്റ് ആർ. സുരേഷ് കുമാർ, മദർ പി.റ്റി.എ പ്രസിഡന്റ് സൗമ്യ.എസ്.നായർ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ലീന, സ്‌കൂൾ മാഗസിൻ ചീഫ് എഡിറ്റർ കെ. ഷാജഹാൻ, ജെ.എം. റഹിം എന്നിവർ സംസാരിച്ചു.

പി.എൻ.എക്സ്. 5442/18

date