Skip to main content

മങ്കട ഗവ: കോളേജിലെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും

മങ്കട ഗവ കോളേജ് കെട്ടിടനിര്‍മ്മാണ പ്രവൃത്തിയുടെ  എഴുപത് ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്നവ  അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിയമസഭയില്‍ മറുപടി നല്‍കി.  ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോളേജില്‍  അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മുഖേന നടപ്പാക്കിവരുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്ക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് ടീം തയ്യാറാക്കിയ വിശദ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഏഴുകോടി തൊണ്ണൂറ്റിയാറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും  സാങ്കേതികാനുമതിക്കായി ഈ വിശദ പദ്ധതി രേഖ കിഫ്ബി പരിശോധിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു.

 

date