Skip to main content

നിലമ്പൂരിലെ നവീകരിച്ച കുടിവെള്ള പദ്ധതി ഇന്ന് സമര്‍പ്പിക്കും

നിലമ്പൂരിലെ നവീകരിച്ച കുടിവെള്ള പദ്ധതി ഇന്ന്  (ഡിസംബര്‍ 15) ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നാടിന് സമര്‍പ്പിക്കും. നിലമ്പൂര്‍ നഗരസഭയില്‍ വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.25 കോടി രൂപ ചിലവിലാണ് വിതരണ ശൃംഖലയുടെ വിപുലീകരണവും അഭിവൃദ്ധിപ്പെടുത്തലും  പൂര്‍ത്തിയാക്കിയത്. വൈകീട്ട് അഞ്ചിന് നിലമ്പൂര്‍ പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി.അബ്ദുല്‍ വഹാബ് എം.പി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും.

 

date