Skip to main content

 കല്ലെടുക്ക-ചെര്‍ക്കള റോഡ് പുനരുദ്ധാണ  പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കല്ലെടുക്ക-ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് പകല്‍ 11 ന്  ചെര്‍ക്കളയില്‍ പൊതുമാരാമത്ത്-രജിസ്ട്രഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ കല്ലെടുക്ക-ചെര്‍ക്കള റോഡിന്റെ ഉക്കിനടുക്ക മുതല്‍ ചെര്‍ക്കള വരെയുള്ള പാതയുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 2016-2017 വര്‍ഷത്തെ കിഫ്ബി പാക്കേജില്‍ ഉള്‍പ്പെടുത്തി 39.76 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ചതിന്റെ ഭാഗമായാണ് പാതയുടെ പുനരുദ്ധാരണം.
              എന്‍.എ നെല്ലിക്കുന്ന് എം എല്‍എ അധ്യക്ഷനാകും. പി കരുണാകരന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം തുടങ്ങിയവര്‍ പങ്കെടുക്കും. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി.വി. ബിനു സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ്കുമാര്‍ നന്ദിയും പറയും. 

date