Skip to main content

കോളിച്ചാല്‍- ഇടപറമ്പ മലയോര ഹൈവെ   പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കോളിച്ചാല്‍ -ഇടപറമ്പ മലയോരഹൈവെ  പ്രവൃത്തി ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉച്ചയ്ക്ക് രണ്ടിന് നിര്‍വ്വഹിക്കും. കോളിച്ചാല്‍ടൗണില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു -ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.പി കരുണാകരന്‍ എം പി,  ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.  സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുതിയകാലം - പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപ്പാടിലൂന്നി മലയോര പ്രദേശത്തിലൂടെ കേരളത്തിന്റെ തെക്ക്- വടക്ക് ഭാഗങ്ങളെ യോജിപ്പിക്കുന്ന പദ്ധതിയാണ് മലയോര ഹൈവെ. കാസര്‍കോട് നന്ദാരപദവ് മുതല്‍ തിരുവന്തപുരം പാറശാല വരെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് 3500 കോടി രൂപയാണ് വകയിരുത്തിയത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കോളിച്ചാലില്‍ നിന്നാരംഭിച്ച് ഉദുമയിലെ ഇടപറമ്പില്‍ അവസാനിക്കുന്ന മലയോരഹൈവെയുടെ നിര്‍മ്മാണത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) 85.15 കോടി രൂപ വകയിരുത്തി.
                         ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ പി രാജന്‍, ഓമന രാമചന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പിജി മോഹനന്‍, പിജെ ലിസി,  എ മുസ്തഫ, ത്രേസ്യാമ്മ ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും, കേരള റോഡ് ഫണ്ട് ബോര്‍ഡ് എഞ്ചിനീയര്‍ വി വി ബിനു സ്വാഗതവും  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ്കുമാര്‍ നന്ദിയും പറയും.

date