Skip to main content

എറണാകുളം അറിയിപ്പുകള്‍

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (0469 2681426), പീരുമേട് (04869232373), പുതുപ്പള്ളി (04812351631), തൊടുപുഴ (04862228447) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് www.ihrd.ac.in ല്‍ ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭ്യമാണ്. 

കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് കോഴ്‌സ്

കൊച്ചി: കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: +2, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലായിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555എന്ന ഫോണ്‍ നമ്പറിലോ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ്&സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക്: 0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള
വഴുതക്കാട് നോളജ് സെന്ററിലേക്ക് SSLC/+2/ITI/VHSE/DEGREE/DIPLOMA പാസ്സായവരില്‍ നിന്നും  നിരവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  
Advanced Diploma in  Media Designing and Digital Film making, Diploma in Digital Film Making,Diploma in 3D Animation with Specialization in Dynamics and VFX, Certificate Course in Advanced Web Design, Certificate Course in Advanced Graphic Design മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.   

ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് കെല്‍ട്രോണ്‍ വര്‍ഷങ്ങളായി ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍ നടത്തിവരുന്നത്. പ്രഗത്ഭരായ അദ്ധ്യാപകരാണ് പരിശീലനം നല്‍കുന്നത്. 
കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2325154 / 0471 4016555    

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), ചേലക്കര (0488-4227181), കുഴല്‍മന്ദം (04922-285577), മലമ്പുഴ (0491-2530010), മലപ്പുറം (0483-2736211), നാദാപുരം (0496-2556300), നാട്ടിക (0487-2395177), തിരുവമ്പാടി (0495-2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494-2689655), വാഴക്കാട് (0483-2727070), അഗളി (04924-254699), മുതുവല്ലൂര്‍ (0483-2713218/2714218), മീനങ്ങാടി (0493-6246446) അയലൂര്‍ (04923-241766), താമരശ്ശേരി (0495-2223243), കൊടുങ്ങല്ലൂര്‍ (0480-2812280) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റ് www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച്, രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150/- രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭിക്കും.

പുനര്‍ ലേലം

കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജിന്റെ പഴയ കെട്ടിടം പൊളിച്ചതിന്റെ മര ഉരുപ്പടികള്‍ മെയ് 20 ന് പുനര്‍ ലേലം ചെയ്യും. പുനര്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക കൂടാതെ 1,000/ രൂപ കരുതല്‍ ധനമായി അടയ്ക്കുക. ലേലം കൊള്ളുന്ന ആള്‍ പുനര്‍ ലേല തുകയുടെ 18% ജി.എസ്.ടിയും അടയ്‌ക്കേണ്ടതാണ്.

കുഫോസ് പ്രവേശന പരീക്ഷ നാളെ

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ (ശനിയാഴ്ച  18.05.2019) നടക്കും. കുഫോസിന്റെ പനങ്ങാട് മെയിന്‍ കാമ്പസ്സാണ് പരീക്ഷാ കേന്ദ്രം.  പ്രവേശന പരീക്ഷ എഴുതാന്‍ യോഗ്യത നേടിയവരുടെ ലിസ്റ്റും റോള്‍ നമ്പറും  പരീക്ഷാ ഹാളിന്റെ വിവരങ്ങളും കുഫോസ് വെബ് സെറ്റില്‍ പ്രസീദ്ധികരിച്ചിട്ടുണ്ട് ( www.admission.kufos.ac.in)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ താത്കാലിക നിയമനം

കൊച്ചി: ജനറല്‍ ആശുപത്രിയിലേക്ക് മെയ്ന്റനന്‍സ് എഞ്ചിനീയര്‍ തസ്തികയിലേക്കും ഡയറ്റീഷ്യന്‍ തസ്തികയിലേക്കുമായി അംഗീകൃത യോഗ്യതയും പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ താത്കാലികമായി നിയമിക്കുന്നു. മെയ്ന്റനന്‍സ് എഞ്ചിനീയര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗില്‍ രണ്ടു വര്‍ഷം പ്രവൃത്തി പരിചയം അഭികാമ്യം. ഡയറ്റീഷ്യന്‍ തസ്തികയിലേക്കുള്ളവര്‍ക്ക് എം.എസ്‌സി. ഹോം സയന്‍സ് / എം.എസ്‌സി. ഫുഡ് & ന്യൂട്രീഷ്യന്‍, എം.എസ്‌സി. ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ & ഡയറ്റിറ്റിക്‌സ് എന്നീ യോഗ്യതകള്‍ അനിവാര്യം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 22 ന് രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
 

date