Skip to main content

ശ്രീജിത്ത് തുളസീധരന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ്

ഇന്ത്യോനേഷ്യയിൽ മരണമടഞ്ഞ തിരുവനന്തപുരം വിളപ്പിൽശാല കൊല്ലംകോണം സ്വദേശി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് തുളസീധരന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു. മേയ് 19 ന് (ഇന്ന്) രാവിലെ 8ന് ഒമാൻ എയർവേയ്‌സിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്കയുടെ എമർജൻസി ആംബുലൻസിൽ വസതിയിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 1378/19

date