Skip to main content

വൃക്ഷത്തൈ പരിപാലന ചിത്രരചനാ മത്സരം

 

ഹരിതകേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലനമത്സരത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്റ്ററി, ഹരിതകേരളം മിഷന്‍, കാലിക്കറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി , ജില്ലയിലെ വിവിധ ചിത്രകലാപഠനകേന്ദ്രങ്ങള്‍ , എജ്യൂമാര്‍ട്ട   ്എന്നിവയുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു.

 

കെ.ജി., എല്‍.പി, യൂ.പി. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി,  ഡിഗ്രീ , ഏതു പ്രായക്കാരും എന്നിങ്ങനെ ഏഴ് കാറ്റഗറിയിലായാണ് മത്‌സരം നടക്കുന്നത്. 

ഓയില്‍പെയിന്റ്, വാട്ടര്‍കളര്‍, ക്രയോണ്‍. പെന്‍സില്‍കളര്‍, പെന്‍സില്‍ഡ്രോയിങ് എന്നിങ്ങനെ ഏത്  മീഡിയയിലും വരയ്ക്കാം.

സ്വന്തം പറമ്പിലോ പൊതുസ്ഥലത്തോ ഒരു വൃക്ഷത്തൈ നട്ട്പരിപാലിക്കുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 

പ്രകൃതി പശ്ചാത്തലമാക്കി വരച്ച ഒരു ചിത്രത്തിന്റെ ഫോട്ടോ www.GreenCleanEarth.Org എന്ന വെബ്‌സൈറ്റിലൂടെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തതിന് ശേഷം, അതിന്റെ ലിങ്ക് വെബ്‌സൈറ്റില്‍ പേസ്റ്റ് ചെയ്ത്‌കൊണ്ടാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

മികച്ച പ്രകടനം നടത്തുന്നവരെ ഉള്‍പ്പെടുത്തി ്ഫൈനല്‍ മത്സരംനടത്തും. വിജയികള്‍ക്ക് പുരസ്‌കാരങ്ങളും സമ്മാനങ്ങളുംനല്‍കും.

 

പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറെസ്റ്ററിയും, സമ്മാനങ്ങള്‍ എജുമാര്‍ട്ടും പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജിസം ഫൗണ്ടേഷനും നല്കും. 

പദ്ധതിയുടെ ഉദ്ഘാടനം മെയ് 21 ചൊവ്വാഴ്ച  11  മണിക്ക ്‌കോഴിക്കോട് ചെറൂട്ടിറോഡില്‍ ഗാന്ധിപാര്‍ക്കില്‍ വിവിധ ചിത്രകലാപഠനസ്ഥാപനങ്ങളിലെ അധ്യാപകരുടെയുംവിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് അസിസ്റ്റന്റ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹരിലാല്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടചിത്രരചനയും ഉണ്ടാകും. ഫോണ്‍. 9645 9645 92

date