Skip to main content

ഡിജിറ്റൽ ലൈബ്രറി: പ്രൊപ്പോസൽ ക്ഷണിച്ചു

സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്‌കൂളികളിലേക്ക് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുന്നതിന് സർക്കാർ അക്രഡിറ്റേഷൻ ലഭിച്ച സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ജൂലൈ 24 വരെ സ്വീകരിക്കും. ഇതു സംബന്ധിച്ച പ്രീബിഡ് മീറ്റിങ് ഇന്ന് (ജൂലൈ 17) പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. എം.ആർ.എസുകളിലാണ് ഡിജിറ്റിൽ ലൈബ്രറി സ്ഥാപിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം ഫോൺ: 0471-2303229, 2304594.
പി.എൻ.എക്സ്.2370/19

 

date