Skip to main content

മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഒഴിവ്

    മഞ്ചേരി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഐ.സി.ടി.സി ലാബിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഐ.സി.ടി.സി കൗണ്‍സിലറെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നു.  കൗണ്‍സിലര്‍ക്ക് എം.എസ്. ഡബ്ല്യു.യു/സൈക്കോളജി പി.ജി, കമ്പ്യൂട്ടര്‍ പരികജ്ഞാനവും ലാബ് ടെക്‌നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, കമ്പൂട്ടര്‍ പരിജ്ഞാനവും എന്നിവയാണ് യോഗ്യതകള്‍.  താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി ജൂലൈ 23ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0483 2762037.

date