Skip to main content

റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍

 

    മാലിന്യ സംസ്‌കരണത്തില്‍ പുതിയ അധ്യായത്തിനു തുടക്കം കുറിച്ച് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. 27 ലക്ഷം രൂപ ചെലവിട്ട് അതിയന്നൂര്‍, കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളും ശുചിത്വ മിഷനുമായി ചേര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

    ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ഹരിതകര്‍മസേനകള്‍ രൂപീകരിച്ച് പ്ലാസ്റ്റിക് മാലിന്യം വീടുകളില്‍ നിന്നും ശേഖരിക്കും.  പ്ലാസ്റ്റിക്കുകള്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററില്‍ ശുചീകരിക്കും.  റോഡ് നിര്‍മാണത്തിന് ആവശ്യമായവ ശേഖരിച്ച ശേഷം ബാക്കിയുള്ളവ മാലിന്യ ശേഖരണത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരളയ്ക്ക് കൈമാറും. ഈ പദ്ധതിയിലൂടെ ബ്ലോക്ക് പരിധിയിലെ പ്രദേശങ്ങളെ മാലിന്യമുക്തമാക്കാന്‍ കഴിയുമെന്ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു പറഞ്ഞു.
 (പി.ആര്‍.പി. 766/2019)

 

date