Skip to main content

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജോസഫ്

അഞ്ചേക്കര്‍ സ്ഥലത്ത് വളര്‍ത്തിയ മത്സ്യക്കുഞ്ഞുങ്ങളത്രയും പ്രളയജലത്തില്‍ ഒഴുകിപ്പോയപ്പോള്‍ പ്രതിസന്ധിയിലായ ജോസഫിന്‍റെ മുഖത്ത് വീണ്ടും വിജയസ്മിതം. എല്ലാം നഷ്ടപ്പെട്ട സ്ഥിതിയില്‍നിന്ന് ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെ അധ്വാനിച്ചു മുന്നേറിയ ജോസഫിന്‍റെ തലയാഴം പാലക്കാപ്പള്ളി ഫാം വീണ്ടും സജീവമായിരിക്കുകയാണ്.

 കരിമീന്‍, തിലാപ്പിയ, രോഹു, കട്ല, ഗ്രാഫ് കാര്‍പ്പ് ഇനങ്ങളില്‍പെട്ട മത്സ്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. മത്സ്യങ്ങള്‍ക്കു പുറമെ പമ്പുസെറ്റുകള്‍, ഡീസല്‍ എന്‍ജിനുകള്‍, വലകള്‍ തുടങ്ങിയവയും പ്രളയത്തില്‍ നഷ്ടപ്പെട്ടിരുന്നു. 

ജനകീയ മത്സ്യകൃഷി പദ്ധതി, പ്രളയ പുനരുദ്ധാരണ പാക്കേജ്, ദുരിതാശ്വാസഫണ്ട് തുടങ്ങിയവപ്രകാരമുള്ള സഹായങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജോസഫിന് മത്സ്യകൃഷി പിന്നെയും ആരംഭിക്കാനായത്. ഇപ്പോള്‍ മത്സ്യങ്ങള്‍ വില്‍പ്പന നടത്താന്‍ പാകത്തില്‍ വളര്‍ന്നു കഴിഞ്ഞു.  

date