Skip to main content

സമരത്തിൽ നിന്ന് പിൻമാറണം: മന്ത്രി പി. തിലോത്തമൻ

ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതി 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്നും സംഘടനകൾ പിൻമാറണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ സംഘടനാ നേതാക്കളോട് അഭ്യർത്ഥിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്നും ജീവനക്കാരുടെ സേവനകാര്യങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ ന്യായമായ ആവശ്യങ്ങൾ അടിയന്തിരമായി ചർച്ച ചെയ്ത് അനുകൂല നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.2476/19

date