Skip to main content
ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പാരിസ്ഥിതികം 2019 ഏകദിനശില്‍പ്പശാല  ഉദ്ഘാടനം ചെയ്യുന്നു.

പാരിസ്ഥിതികം 2019 തിന് തുടക്കമായി; വിനോദസഞ്ചാരമേഖലകളില്‍ നിന്ന് കാര്‍ഷിക വരുമാനത്തിനും പദ്ധതി

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, പരിസ്ഥിതി-കാലാവസ്ഥ വ്യതിയായന വകുപ്പും സംയുക്തമായി പാരിസ്ഥിതികം 2019 പദ്ധതിയ്ക്ക് ഏകദിനശില്പശാലയോടെ ജില്ലയില്‍ തുടക്കമായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ശില്‍പ്പശാല ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ജി.എസ് മധുവിന്റെ അധ്യക്ഷത വഹിച്ചു. പുഴയോരങ്ങള്‍ മോടിപിടിപ്പിക്കുക, മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിന്് മുള, രാമച്ചം എന്നിവ നടുക തരിശ് സ്ഥലങ്ങളില്‍ അനുയോജ്യമായ തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിച്ച് മണ്ണൊലിപ്പ് തടയുക, തുടങ്ങിയവയാണ് ശില്പശാലയുടെ ലക്ഷ്യം. ഹരിത കേരള മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് , മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്.

കാലാവസ്ഥ വ്യതിയാനം ടൂറിസത്തെ ബാധിക്കുന്നതിനാല്‍  പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്കിയുള്ള ടൂറിസമാണ് ജില്ലയില്‍ നടപ്പിലാക്കേണ്‍ത്.  ഡിടിപിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 2 ലക്ഷം രൂപയുടെ പാരിസ്ഥിതികം 2019 എന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, വാഗമണ്‍, ഇടുക്കി, രാമക്കല്‍മേട് എന്നീ കേന്ദ്രങ്ങളില്‍ ആദ്യഘട്ട പദ്ധതി നടപ്പിലാക്കും. ഇവിടങ്ങളില്‍ വായു മലിനീകരണത്തിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരെ വായു മലിനീകരണം പ്രകൃതിയെ ബാധിക്കുന്നതിന്റെ ദോഷങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കും. ഇതിലൂടെ ദിവസേന പതിനായിരത്തിലധികം ആളുകളെ പദ്ധതികളില്‍ പങ്കാളികളാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  ശില്പശാലകള്‍, ടൂറിസം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്‍് ഫ്ലാഷ് മോബുകള്‍, ബോധവല്‍ക്കരണ ലഘുലേഖ വിതരണം, തുടങ്ങിയ വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും പദ്ധതിയുടെ ഭാഗമാക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും തരിശായ പ്രദേശങ്ങളില്‍ മുള, തീറ്റപുല്‍ കൃഷി എന്നിവ കൊണ്‍ുള്ള പ്രയോജനത്തെക്കുറിച്ച് തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളെജ് റിട്ട പ്രൊഫസര്‍ ഡോ.സി ജോര്‍ജ്ജ് തോമസ്, തൃശൂര്‍ എംപ്ലോയബിലിറ്റി മുന്‍ മേധാവി ഡോ റ്റി.എന്‍ ജഗദീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടത്തി. ഭാവിയിലെ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് ടൂറിസം മേഖലയില്‍ സുസ്ഥിരത നേടേണ്‍തുണ്‍്. ടൂറിസത്തിലൂടെ കാര്‍ഷിക മേഖലയുടെ പുരോഗതിയും ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണ്, ജലലഭ്യത തുടങ്ങിയവയനുസരിച്ച് കൃഷിയും ടൂറിസവും സംയുക്തമായി വികസിപ്പിക്കാന്‍ സാധിക്കണമെന്നും ഡോ റ്റി.എന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു. വെറുതെ കിടക്കുന്ന മണ്ണില്‍ നേരിട്ട് മഴത്തുള്ളി വീഴിക്കാതെ പുല്ല് വെച്ചു പിടിപ്പിക്കുന്നത് മണ്ണൊലിപ്പ് ഒരു പരിധിവരെ കുറയ്ക്കും.  നേഴ്സറികളില്‍ മുളയുല്പാദനവും കൃഷിയിടങ്ങളില്‍ തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. മണ്ണിന്റെ ആഴമനുസരിച്ചും ഭൂമിയുടെ ചെരിവ് അനുസരിച്ചുമുള്ള കൃഷിരീതിയെക്കുറിച്ച് ഡോ.സി ജോര്‍ജ്ജ് തോമസ് വിശദീകരിച്ചു. മലയോരമേഖലകളില്‍ കോണ്‍ൂര്‍ കൃഷിരീതിയാണ് കൂടുതല്‍ അനുയോജ്യമെന്നും കൈയ്യാലകളില്‍ പോതപുല്ല് വെച്ചു പിടിപ്പിച്ചാല്‍ മണ്ണൊലിപ്പ് തടയാനും അതുവഴി പാല്‍ ഉത്പാദനം കൂട്ടാനും സഹായിക്കുനെന്നും ഡോ.സി ജോര്‍ജ്ജ് തോമസ് പറഞ്ഞു. തരിശായ പ്രദേശങ്ങളില്‍ മുള, തീറ്റപുല്‍ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം. കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വരുമാനം മുളയിലൂടെ ലഭിക്കാനാവുമെന്ന് മുളയുടെ കൃഷിരീതികളെ കുറിച്ച് നിയാസും ഇതിന്റെ സാമ്പത്തികവശങ്ങളെ കുറിച്ചും വില്പന രീതികളെ കുറിച്ചും കെ.എഫ്.ആര്‍.ഐ റിസേര്‍ച്ച് അസിസ്റ്റ്ന്റ് മുഹമ്മദ് ദില്‍ഷാദും സംസാരിച്ചു.പരിപാടിയില്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ച യൂണിറ്റില്‍ നിര്‍മിച്ച ഈറ്റ-മുളയുത്പന്നങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീലയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചു.

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല, എ.ഡി.എം ആന്റണി സ്‌കറിയ, ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, ജെ.പി.ഡി ബിന്‍സി തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്‍ുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, തൊഴിലുറപ്പ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date