Skip to main content

സാങ്കേതിക ശില്പശാല

വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജിത വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട്  ജില്ലാ പരിധിയിലുള്ള വ്യവസായ സംരംഭകര്‍ക്കായി ജനറല്‍ എഞ്ചിനീയറിംഗ് എന്ന വിഷയത്തില്‍ ദ്വിദിന സാങ്കേതിക ശില്പശാല  നടത്തുന്നു. നവംബര്‍ ആദ്യവാരം കാഞ്ഞങ്ങാട്  ആണ്  ശില്പശാല നടത്തുന്നത്.വ്യവസായ സംരംഭകര്‍ നേരിടുന്ന മാര്‍ക്കറ്റിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാക്കുന്ന വിധത്തില്‍ ആധുനിക രീതിയിലുള്ള സമ്പ്രദായങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുതിയ തരം മെഷിനറികള്‍ പരിചയപ്പെടുത്തലും ശില്പശാലയില്‍ ഉണ്ടായിരിക്കും. ് പ്രവേശനം സൗജന്യമാണ്. .പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വ്യവസായ ഓഫീസില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ നമ്പര്‍- 9495615930

date