Skip to main content

മത്സ്യബന്ധന നിരോധനം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷനും 32 കോടി രൂപയുടെ ധനസഹായവും

മത്സ്യബന്ധന നിരോധനം നിലനിന്നിരുന്നതിനാൽ മത്സ്യത്തൊഴിലാളി കൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ നികത്തുന്നതിന്റെ ഭാഗമായി 1,60,836 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ സൗജന്യ റേഷനു പുറമേ 32 കോടി രൂപയുടെ ധനസഹായ വിതരണത്തിന് ഉത്തരവായതായി ഫിഷറീസ് ഹാർബർ എൻജിനീയറിംഗ്, കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
മത്സ്യബന്ധനത്തിന് പോകാത്തതിനാൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ റേഷനും ഓരോ കുടുംബത്തിനും പരമാവധി 2000 രൂപ വീതം വിതരണം ചെയ്യുന്നതിനും തീരുമാനമായത്.
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും കടൽ ക്ഷോഭം കാരണം ജീവനോപാധി നഷ്ടപ്പെട്ടവരുമായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് 32 കോടി രൂപ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്‌സ്.3973/19

date