Skip to main content

സാഗർകവച് മോക്ഡ്രിൽ അടിയന്തിര യോഗം ഇന്ന് (നവംബർ 14)

അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിൽ വെച്ച് കടലോര ജാഗ്രത സമിതി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന്(നവംബർ 9) വൈകീട്ട് 4 മണിക്ക് ചേരുമെന്ന് അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു. തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ തീരദേശങ്ങളിൽ നവംബർ 11, 12 തീയതികളിൽ സാഗർ കവച് മോക് ഡ്രിൽ നടത്തുന്നു. അഴീക്കോട് മുനയ്ക്കൽ മുതൽ ചാവക്കാട് ഹാർബർ വരെയാണ് മോക്ഡ്രിൽ നടക്കുക. കടലിലും കരയിലും എല്ലാ പഴുതുകളുമടച്ചുള്ള പരിശോധന വഴി തീവ്രവാദികളെ പിടികൂടുന്നതെങ്ങനെയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. കോസ്റ്റ് ഗാർഡ് നടത്തുന്ന സാഗർ കവച് പരിശോധനയിൽ ലോക്കൽ പൊലീസ്, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, തുറമുഖ- ഫിഷറീസ് വകുപ്പുകൾ, കടലോര ജാഗ്രത സമിതി എന്നിവർ പങ്കാളികളാണ്. കോസ്റ്റ് ഗാർഡിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിലുള്ള ബോട്ടുകൾ കടൽ പരിശോധന നടത്തും. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം തീരപ്രദേശങ്ങളിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഹാർബറിലും പുലിമുട്ടുകളിലും പ്രത്യേക പിക്കറ്റ് സ്ഥാപിക്കും. തീരദേശ പോലീസ് സ്റ്റേഷനുകളിലെ എസ്.ഐ.മാർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മോക്ഡ്രിൽ നടത്തുന്നത്.
 

date