Skip to main content

തരിശ് ഭൂമി കൃഷിയോഗ്യമാക്കി മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വനിതകൾ

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി വിത്തിറക്കി. സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഒരേക്കറിലധികം വരുന്ന സ്ഥലത്ത് കുടുംബശ്രീ ഹരിത ജെഎൽജിയിലെ അഞ്ച് വനിതകളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. മൂന്ന് വർഷത്തോളമായി കൃഷി ചെയ്യാതെ കിടന്നിരുന്ന സ്ഥലത്തെ കളകളും, പുല്ലും മറ്റും നീക്കം ചെയ്തതിനു ശേഷം നിലം ഉഴുത് ഞാറ് നടുകയായിരുന്നു. നാലേക്കറോളം സ്ഥലത്താണ് ഹരിത ജെഎൽജി കൃഷി നടത്തുന്നത്. ഗ്രൂപ്പ് പ്രസിഡന്റ് അനിത, സെക്രട്ടറി സുമതി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. ഞാറ് നടൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുൾ സലാം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ജലജ ശിവദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും, കുടുംബശ്രീ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

date