Skip to main content
കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച തൂവാല വിപ്ലവം പരിപാടി  പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു ഉത്ഘാടനം ചെയ്യുന്നു

തൂവാല വിപ്ലവം - കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലും

ആരോഗ്യ വകുപ്പിന്റേയും പഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍, വായുവിലൂടെ പകരുന്ന ക്ഷയം, എച്ച് വണ്‍, എന്‍ വണ്‍ തുടങ്ങിയ രോഗങ്ങള്‍ പകരാതിരിക്കുവാന്‍ കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് നടപ്പാക്കുന്ന 'തൂവാല വിപ്ലവം' പരിപാടി കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു ഉത്ഘാടനം നിര്‍വ്വഹിച്ചു.  വൈസ് പ്രസിഡന്റ് ജോജി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് പ്രധാനാധ്യാപക സിസ്റ്റര്‍ ലിന്റ സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗ്ഗീസ് എസ്. മുഖ്യ പ്രഭാഷണം നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറി സെബാസ്റ്റ്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എല്‍സമ്മ ബേബിച്ചന്‍, ടി.ബി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മഹേഷ് നാരായണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. മണി, ജെ.എച്ച്.ഐ.മാരായ ജിതിന്‍, സേതു, ട്രീറ്റ്‌മെന്റ്  സൂപ്പര്‍വൈസര്‍ കെ.ആര്‍.രഘു, ലാബ് സൂപ്പര്‍വൈസര്‍ ജോര്‍ജ്ജ് തോമസ്, എന്‍.എച്ച്.എം.കോ-ഓഡിനേറ്റര്‍ എബിന്‍ ഇമ്മാനുവേല്‍, ജെ.പി.എച്ച്.എന്‍ മാരായ ബിന്ദു, സീമ, ഷിജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

date