Skip to main content
പതിനാറാംകണ്ടത്ത് നടത്തിയ കുഞ്ഞേ നിനക്കായ് ക്യാമ്പയിനില്‍ നിന്ന്

വാത്തിക്കുടിയില്‍ 'കുഞ്ഞേ നിനക്കായ്' സംഘടിപ്പിച്ചു

കുട്ടികള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ തടയുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന 'കുഞ്ഞേ നിനക്കായ്' പോക്സോ ബോധവത്കരണ കാമ്പയിന്‍ വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറാംകണ്ടം, മുരിക്കാശ്ശേരി, തോപ്രാംകുടി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു      പതിനാറാംകണ്ടം ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍    പതിനാറാംകണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് നിരവധിപേരുംപങ്കെടുത്തു. മുരിക്കാശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജി തങ്കച്ചന്‍, വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പി.എന്‍ പുഷ്പ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജോ തോമസ്, സിജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

date