Skip to main content

പരിസര ജനസഭ സംഘടിപ്പിച്ചു

എടവിലങ്ങ് പഞ്ചായത്തും ശാസ്ത്രസാഹിത്യപരിഷത്തും എടവിലങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പരിസര ജനസഭ സംഘടിപ്പിച്ചു. നെൽവയലുകൾ, നീർത്തടങ്ങൾ എന്നിവ നികത്തുന്ന സാഹചര്യത്തിൽ ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ജിയോളജിസ്റ്റ് എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ പി ആദർശ് അധ്യക്ഷത വഹിച്ചു. കെ എസ് ജയ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എം ബേബി മോഡറേറ്ററായി. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര എം വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പൻ എന്നിവർ പങ്കെടുത്തു.

date