Skip to main content

ഭരണഘടനാ സാക്ഷരത സംസ്ഥാന കലാജാഥ പര്യടനം ഇന്ന്

സാക്ഷരതാ മിഷന്‍റെ ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള കലാജാഥ ഇന്ന് (ജനുവരി 22) കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ഇന്ത്യ എന്ന റിപ്പബ്ലിക് എന്ന പേരിലാണ് ഭരണഘടനാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

രാവിലെ 10ന് കുറവിലങ്ങാട്ട് മോന്‍സ് ജോസഫ് എം.എല്‍.എ പര്യടനം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് വാഴൂരിലും അഞ്ചിന് മണിമലയിലും കലാപരിപാടികള്‍ അവതരിപ്പിക്കും. വാഴൂരില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ.യും മണിമലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. 

ജനുവരി 25 ന് സാക്ഷരതാ മിഷന്‍ ജില്ലയിലെ 500 കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. പ്രേരക്മാരും തുല്യതാ പഠിതാക്കളും നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് ജനുവരി 27 മുതല്‍ ഭരണഘടനാ സാക്ഷരതയുടെ ഭാഗമായി  പ്രദര്‍ശനവും 30 ന്  മാനവമഹാസംഗമവും നടത്തും.

date