Skip to main content

വയോജനങ്ങളുടെ പ്രശ്‌നം ചർച്ചചെയ്യാൻ റിപ്പബ്ലിക് ദിനത്തിൽ ജില്ലകളിൽ പോലീസിന്റെ പ്രത്യേക യോഗം

വയോജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റിപ്പബ്ലിക് ദിനത്തിൽ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും മുതിർന്ന പൗരൻമാരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം നടത്തുവാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷാ മുൻകരുതലുകളും നിർദ്ദേശങ്ങളും നൽകി വയോജനസുരക്ഷ ഉറപ്പുവരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. വയോജനങ്ങളുടെ ഒത്തുചേരലിൽ അവർ പങ്കുവയ്ക്കുന്ന പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കണം. ഇത്തരം നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

date