Skip to main content

എസ് സി പ്രൊമോട്ടർ നിയമനം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ് സി പ്രമോട്ടർമാരായി നിയമിക്കപ്പെടുന്നതിന് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 01.08.2019 ലെ മുൻ വിഞ്ജാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഗ്രാമ പഞ്ചായത്തുകളിൽ ഓരോന്നും മുനിസിപ്പാലിറ്റികളിൽ മൂന്നും കോർപ്പറേഷനുകളിൽ അഞ്ചും വീതമാണ് പ്രൊമോട്ടർമാരെ നിയമിക്കുന്നത്. അപേക്ഷകർ 01.01.2020 ന് 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി / പ്ലസ് ടു പാസായവരുമായിരിക്കണം. പട്ടികജാതി മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെ പരിഗണിക്കുന്നതാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയും ഉയർന്ന പ്രായ പരിധി 50 വയസ്സുമാണ്. ഈ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ മൂന്നു വർഷത്തിൽ കുറയാത്ത സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണെന്ന് റവന്യൂ അധികാരികളുടെ സാക്ഷ്യ പത്രവും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരം താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 05.02.2020ന് വൈകുന്നേരം 5 മണിക്ക് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. പ്രമോട്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പെടുന്നവർക്ക് പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർ അവർ സ്ഥിരതാമസമാക്കിയിട്ടുള്ള പഞ്ചായത്ത് / മുനിസിപ്പാലിറ്റി /കോർപ്പറേഷനുകളിലെ ഒഴിവിലേക്കായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപ സ്ഥാപനത്തിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുന്നവരെ പരിഗണിക്കുന്നതാണ്. മുൻപ് പ്രമോട്ടർമാരായി പ്രവർത്തിച്ചിരുന്ന കാലയളവിൽ വിജിലൻസ് കേസിൽ ഉൾപ്പെടുകയോ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതല്ല. ഫോൺ : 0487 2360381.

date