Skip to main content

മുഖ്യമന്ത്രി​​​​​​​ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുന്നാക്ക ക്ഷേമ വകുപ്പിൻറെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
www.kscebcfc.kerala.gov.in  എന്ന വെബ്‌സൈറ്റ് സംസ്ഥാന ഐ.ടി വകുപ്പും സി-ഡിറ്റും ചേർന്നാണ് രൂപകൽപ്പന ചെയ്തത്. കമ്മീഷനെ സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യനമാണ്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്.എം.ആർ.ഹരിഹരൻ നായർ, അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ, മെമ്പർ സെക്രട്ടറി പി.എസ്. കൃഷ്ണകുമാർ, രജിസ്ട്രാർ രമ. പി. നായർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്.630/2020 

 

date