Skip to main content

പട്ടികജാതി ദുർബല വിഭാഗക്കാരുടെ വികസന ഫണ്ട് വിനിയോഗിക്കും

ജില്ലയിലെ പട്ടികജാതി ദുർബല വിഭാഗം ഗുണഭോക്താക്കളുടെ വികസന പ്രവർത്തനത്തിനായി 2019-20 വർഷത്തെ വികസന ഫണ്ടിൽ നിന്ന് പണമനുവദിച്ചു. ജില്ലാ പട്ടികജാതി ഓഫീസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പട്ടികജാതി പ്രമോട്ടർമാരുടെ യോഗത്തിലാണ് തീരുമാനം. ഇതേ സാമ്പത്തിക വർഷത്തിൽ തന്നെ ഫണ്ട് ചെലവഴിക്കുന്നതിനായി ഗുണഭോക്താക്കളെ കണ്ടെത്താനും പട്ടികജാതി ദുർബല വിഭാഗത്തിലെ കുട്ടികൾക്ക് പഠന മുറി, വീട്, ശൗചാലയ നിർമ്മാണം, പഴയ സ്‌കീമുകൾ പരിഷ്‌കരിക്കുന്നതിന്, അറ്റകുറ്റപ്പണികൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഫണ്ട് വകയിരുത്തിയത്.
ജില്ലയിൽ ചൊവ്വന്നൂർ, ചാലക്കുടി, ഒല്ലൂക്കര, പുഴക്കൽ, തളിക്കുളം, വടക്കാഞ്ചേരി, പഴയന്നൂർ എന്നീ ഏഴ് ബ്ലോക്കുകളിലും ചാവക്കാട്, കുന്നംകുളം മുനിസിപ്പാലിറ്റികളിലുമാണ് പട്ടികജാതി ദുർബല വിഭാഗം ആളുകൾ താമസിക്കുന്നത്. ഫെബ്രുവരി 19ന് മുൻപ് പുതിയ ഗുണഭോക്താക്കളെ കണ്ടെത്താൻ പ്രമോട്ടർമാർക്ക് നിർദേശം നൽകി. ഈ പ്രദേശത്തെ പട്ടികജാതി പ്രമോട്ടർമാർ യോഗത്തിൽ പങ്കെടുത്തു.

date