Post Category
'നമ്മുടെ വീട് നമ്മുടെ സന്തോഷം' ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
ചാവക്കാട് നഗരസഭയിലെ അംഗീകാർ പദ്ധതിയുടെ സമാപന പരിപാടിയോടനുബന്ധിച്ച് 'നമ്മുടെ വീട് നമ്മുടെ സന്തോഷം' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും വേണ്ടി സർക്കാർ നടത്തി വരുന്ന പദ്ധതിയാണ് അംഗീകാർ.
ഉപന്യാസ മത്സരം ഫെബ്രുവരി 25ന് രാവിലെ 11 മണിക്ക് നഗരസഭ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. പി.എം.എ.വൈ പദ്ധതി പ്രകാരം ഭവനനിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.
date
- Log in to post comments