Skip to main content

പേപ്പർ ബാഗ് നിർമ്മാണം പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

മാള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ബാലസഭയിലെ കുട്ടികൾക്ക് പേപ്പർ ബാഗ്, പേന എന്നിവയിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബിജു ഉറുമീസ്, മെമ്പർമാരായ പി എസ് ശ്രീജിത്ത്, അമ്പിളി തിലകൻ, ബിന്ദു ബാബു തുടങ്ങിയവർ പങ്കെടുത്തു.

date