Skip to main content

കരുതലിൻ സാക്ഷ്യമായി 'സ്നേഹസ്പർശം'

കരുതലിൻ സാക്ഷ്യമായി 'സ്നേഹസ്പർശം' ദത്തെടുത്ത കുടുംബങ്ങളുടെ സംഗമം അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ കെ ജി വിശ്വനാഥൻ അധ്യക്ഷനായി. 2015 മുതൽ കുട്ടികളെ ദത്തെടുത്ത കുടുംബങ്ങളുടെയും പുതുതായി രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്കുമായണ് സംഗമം സംഘടിപ്പിച്ചത്. 130 കുടുംബങ്ങളാണ് ഈ സ്നേഹ സംഗമത്തിന്റെ ഭാഗമായത്.
ദത്തെടുത്ത മാതാ പിതാക്കളെ കുട്ടികളുടെ പരിചരണത്തിന് പ്രാപ്തരാക്കുന്നതിനും മാനസിക ശാരീരിക വളർച്ചയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകുന്നതിനും ദത്തെടുത്ത കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പങ്ക്വെയ്ക്കുന്നതിനുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്. വനിതാ ശിശു വികസന വകുപ്പും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ഇതിന്റെ ഭാഗമായി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുലക്ഷണ എസ്, ചൈൽഡ് വെൽഫെയർ കമിറ്റി മെമ്പർ അഡ്വ സുനിൽ കുമാർ, സായി നികേതൻ ഫൗണ്ടലിങ് ഹോം ഡയറക്ടർ ഒ പി ബാലൻ മേനോൻ, ഹോളി ഏഞ്ചൽ ഫൗണ്ട്ലിങ് ഹോം ഡയറക്ടർ ഫാദർ പോൾസൺ തട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. കോൺഷ്യസ് പാരന്റിങ് ആൻഡ് ഹാപ്പി ഫാമിലി എന്ന വിഷയത്തിൽ ഡോ. ബസ്പിൻ കെ ബോധവൽക്കരണ ക്ലാസെടുത്തു.

date