Skip to main content

ആടു വളർത്തൽ പരിശീലന ശില്പശാല സംഘടിപ്പിച്ചു

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പും ജില്ല വെറ്ററിനറി കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച 'വാണിജ്യാടിസ്ഥാനത്തിൽ ആടു വളർത്തൽ' പരിശീലന ശില്പശാല റെയ്ബാൻ ഹോട്ടലിൽ ആലപ്പുഴ മുൻസിപ്പാലിറ്റി  വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപ്പറമ്പിൽ ഉദ്ഘാടനം ചെയ്‌തു.തിരഞ്ഞെടുത്ത നാൽപത് കർഷകർക്ക് മൂന്നു ദിവസത്തെ പരിശീലനവും ഒരു ദിവസത്തെ പഠനയാത്രയുമാണ് സംഘടിപ്പിച്ചത്.ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. മേരി ജയിംസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.ഉണ്ണികൃഷ്ണൻ, ഡോ. ഡി.കെ. വിനുജി, ഡോ. ഷൈൻ കുമാർ, ഡോ. വിമൽ സേവ്യർ,സി ജി മധു എന്നിവർ പങ്കെടുത്തു.

date