Skip to main content

1000 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭക്ഷ്യധാന്യ കിറ്റ്

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന 1000 പേർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനു നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണു തീരുമാനം. ഐ.ഡി. കാർഡ് ഉള്ളവർ, സ്‌ക്രീനിംഗ് കഴിഞ്ഞവർ, അപേക്ഷ നൽകിയവർ എന്നിവർക്കാണ് കിറ്റ് നൽകുന്നത്. അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസർ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിർദേശം പാലിച്ചുകൊായിരിക്കും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ചു കിലോഗ്രാം ഗുണമേ•യുളള അരി, ഒരു കിലോഗ്രാം ചെറുപയർ, 500 എം.എൽ. വെളിച്ചെണ്ണ, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കൾ.
പി.എൻ.എക്‌സ്.1189/2020

 

date