Skip to main content

ഇ. ഹരികുമാറിന്റെ നിര്യാണം:  മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു

പ്രശസ്ത കഥാകൃത്ത് ഇ. ഹരികുമാറിന്റെ നിര്യാണത്തിൽ സാംസ്‌കാരിക, പട്ടികജാതി - പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ അഗാധ ദുഃഖം രേഖപ്പെടുത്തി. മലയാള കലാസാഹിത്യത്തിൽ വ്യത്യസ്തമായ ശൈലികൊണ്ടുവന്ന എഴുത്തുകാരനാണ് ഇ. ഹരികുമാറെന്ന് അനുശോചന കുറിപ്പിൽ മന്ത്രി അനുസ്മരിച്ചു.
മഹാകവി ഇടശ്ശേരി ഗോവിന്ദൻനായരുടെ മകനെന്ന നിലയിൽ ഭാഷയും സാഹിത്യവുമായി അദ്ദേഹത്തിനു നാഭീനാള ബന്ധമുണ്ടായിരുന്നു. നീണ്ട പ്രവാസ ജീവിതത്തിന്റെ കനപ്പെട്ട അനുഭവങ്ങളും രചനകൾക്കു കനം നൽകി. മലയാളത്തിലെ എണ്ണപ്പെട്ട കഥാകാരനെങ്കിലും അർഹിക്കുന്ന പരിഗണന അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്. അദ്ദേഹത്തിന്റെ രചനകൾ മലയാള ഭാഷയ്ക്ക് എക്കാലവും വിലപ്പെട്ടതായിരിക്കും. കുടുംബാംഗങ്ങളുടെയും സാഹിത്യാസ്വാദകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന കുറിപ്പിൽ മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1200/2020

 

 

date