Skip to main content

മത്സ്യഉല്പാദനവും വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇളവ്

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കൈക്കൊണ്ട അടച്ചുപൂട്ടൽ നടപടികളിൽ നിന്നും മത്സ്യകൃഷിക്കാവശ്യമായ മത്സ്യതീറ്റ,  മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യതീറ്റ ഉല്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കൾ, മത്സ്യകൃഷിക്കാവശ്യമായ രാസവസ്തുക്കൾ, മത്സ്യസംസ്‌കരണം എന്നിവയുടെ സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാനാടിസ്ഥാനത്തിലുമുള്ള കടത്തിനും വിതരണത്തിനും അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. മത്സ്യവിത്തുല്പാദന കേന്ദ്രങ്ങൾ, മത്സ്യ/ ചെമ്മീൻ ഹാച്ചറികൾ, മത്സ്യ ഫാമുകൾ, മത്സ്യസംസ്‌കരണ കേന്ദ്രങ്ങൾ, മത്സ്യതീറ്റ ഉല്പാദന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുവാനും ഉത്തരവിൽ അനുമതിയുണ്ട്.  ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും ഇത് നടപ്പാക്കാനുള്ള ചുമതല.  
പി.എൻ.എക്സ്.1220/2020

 

date