Skip to main content

മൃഗാശുപത്രികൾ തുറന്ന് പ്രവർത്തിക്കും

മൃഗസംരക്ഷണവകുപ്പിനെ അവശ്യ സർവീസായി പ്രഖ്യാപിച്ചതിനാൽ വകുപ്പിന്റെ കീഴിലുള്ള മൃഗാശുപത്രികളും സബ് സെന്ററുകളും എല്ലാ ദിവസവും പതിവുപോലെ പ്രവർത്തിക്കുന്നതും കർഷകർക്ക് സേവനം നൽകുന്നതുമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.  അത്യാവശ്യം വേണ്ട ജീവനക്കാരുമായിട്ടായിരിക്കും ആശുപത്രികൾ പ്രവർത്തിക്കുക.  കർഷകർ അടിയന്തര ചികിത്സ ആവശ്യമുള്ളതിനു മാത്രം മൃഗാശുപത്രികളെ സമീപിക്കുന്നതാണ് അഭികാമ്യമെന്നും ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1221/2020

date