Skip to main content

അങ്കമാലി  നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം തുടങ്ങി

അങ്കമാലി: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി അങ്കമാലി നഗരസഭ സമൂഹ അടുക്കള ഒരുക്കി. നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ തെരുവിൽഭക്ഷണം കിട്ടാതെ അലയുന്നവർക്കും, അതിഥി തൊഴിലാളികൾക്കും ആശുപത്രി ജീവനക്കാർക്കും ഭക്ഷണ പൊതി ഇവിടെ നിന്നും എത്തിക്കും. നഗരസഭ അങ്കണത്തിലാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചത്..
150 പേർക്കാണ് ഇത്തരത്തിൽ ഭക്ഷണ പൊതിയും കുടിവെള്ളവും വിതരണം ചെയ്യുന്നത്.
നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കഫേ ശ്രീ കാൻ്റീൻ ആരംഭിച്ചിരുന്നു.
കോവിഡിൻ്റെ പച്ഛാത്തലത്തിൽ ഇതിൻ്റെപ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു.  നിലവിലെ സാഹചര്യത്തിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു..  ഷൈലജ തങ്കരാജ്, ഷൈജ ഷൈജൻ, ലീല സദാനന്ദൻ, ജിസ്സാ ഏല്യാസ്, ദീപ ബിജു എന്നീ അഞ്ച് പേർ അടങ്ങുന്ന യൂണിറ്റാണ്  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

date