Skip to main content

തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് അനുമതിരേഖ നല്‍കണം

കാക്കനാട്: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജില്ലയിലെ വിവിധ അവശ്യസാധന വിതരകേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ളവര്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകുന്നതിനായി അനുമതിരേഖ നല്‍കണം. പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ ഭാഗമായി ആവശ്യപ്പെടുമ്പോള്‍ തൊഴിലാളികള്‍ ഇവ നല്‍കേണ്ടതാണെന്നും  ഇന്‍സിഡന്റ് കമാന്‍ഡറുടെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. തൊഴിലാളികള്‍ക്ക് നല്‍കുന്ന  കത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കുകയും വേണം. ലോക്ക് ഡൗണ്‍ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ അവശ്യംവേണ്ട തൊഴിലാളികളെ ഉപയോഗിച്ച് നടത്തണമെന്നും സബ് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

date