Skip to main content

ലോക ഭിന്നശേഷി ദിനാചരണം: ആലോചനാ യോഗം 13ന് 

ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച്  ഡിസംബര്‍ മൂന്നിന് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തുന്നതിന് നവംബര്‍ 13ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ആലോചന യോഗം ചേരും.

രാവിലെ 10.30ന് ജില്ലാ കലക്ടര്‍ ഡോ: പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവികളും സംഘടന പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.
 

date