Skip to main content

നെഹ്‌റു യുവകേന്ദ്ര ക്ലസ്റ്റര്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കം

നെഹ്‌റു യുവകേന്ദ്ര  നടത്തുന്ന ക്ലസ്റ്റര്‍തല ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങി തൃത്താല കുമരനെല്ലുര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കുമരനെല്ലൂര്‍ ഗാലക്‌സി ക്ലബ്ബ് ജേതാക്കളായി . കക്കാട്ടിരി യുവധാര സ്‌പോര്‍ട്‌സ് ക്ലബ്ബാണ് റണ്ണേഴ്‌സ് അപ്പ്. വോളിബോളില്‍ കൂനംമൂച്ചി ചൈതന്യ ക്ലബ്ബാണ് ജേതാക്കള്‍.

മത്സരങ്ങള്‍ കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അമീന്‍ മാസ്റ്റര്‍, സമദ് മാസ്റ്റര്‍, കെ..രാഹുല്‍, സിയാദ് പള്ളിപ്പടി എന്നിവര്‍ പങ്കെടുത്തു. 
ഒറ്റപ്പാലം ക്ലസ്റ്റര്‍ മത്സരങ്ങള്‍ നവംബര്‍ 11, 12 തീയതികളില്‍ കൊപ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാലക്കാട് ക്‌സറ്റര്‍തല മത്സരങ്ങള്‍ 18,19 തീയതികളില്‍ മലമ്പുഴ നവോദയ സ്‌കൂളിലും മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍തല മത്സരങ്ങള്‍ 25,26 തീയതികളില്‍ കാരാകുറിശ്ശി ഹൈസ്‌കൂളിലും ആലത്തൂര്‍ ക്ലസ്റ്റര്‍തല മത്സരങ്ങള്‍ വടക്കഞ്ചേരി ആയക്കാട് ഹൈസ്‌കൂളിലും നെന്മാറ ക്ലസ്റ്റര്‍തല മത്സരങ്ങള്‍ 27,28 തീയതികളില്‍ നെന്മറയിലും നടക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ നവംബര്‍ 10നകം നെഹ്‌റു യുവകേന്ദ്രയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0491 2505024.
 

date