Skip to main content

ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി: ജില്ലാ പോലീസ് മേധാവി

ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജനമൈത്രി പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തി ക്വാറന്റൈനിലുള്ളവരെ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. അന്വേഷണത്തിന് ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്വാറന്റൈന്‍ ലംഘിച്ചതിന്  ഇന്നലെ  ഒരു  കേസ് എടുത്തു. ജനമൈത്രി പോലീസിന്റെ ദൈനംദിന നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ക്കെതിരെ പന്തളം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് ഈമാസം ഒമ്പതിന് നാട്ടിലെത്തി വീട്ടില്‍ കഴിഞ്ഞുവന്നയാളെ കാണാതിരുന്നത് ബീറ്റ് ഓഫീസര്‍ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ഡി. ബിജുവിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
 

date