Skip to main content
പതിനാലാം മൈലില് ഒരുക്കിയിട്ടുള്ള ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ : അടിമാലിയില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്റിറിനുള്ള ഒരുക്കങ്ങള്പൂര്ത്തിയായി. പതിനാലാം മൈല്‍, ഇരുമ്പുപാലം എന്നിവിടങ്ങളിലാണ് ട്രീറ്റ്മെന്റ് സെന്റര്ആരംഭിക്കുന്നത്. പതിനാലാം മൈലിലെ മൂന്നാര്വാലി ടൂറിസ്റ്റ് ഹോമാണ് ട്രീറ്റ്മെന്റ് സെന്ററിനായി പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. കൂടുതലായി കോവിഡ് കേസുകള്റിപ്പോര്ട്ട് ചെയ്യുന്നതനുസരിച്ച് ഇരുമ്പുപാലത്തെ ട്രൈബല്ഹോസ്റ്റലും ക്രമീകരിക്കും. ആകെ 400 പേര്ക്കുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്പറഞ്ഞു. 320 പേര്ക്കുള്ള ക്രമീരണമാണ് ആദ്യഘട്ടത്തില്പൂര്ത്തിയാക്കിയിട്ടുള്ളത്. കേസുകള്റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തിലാകും

80 പേര്ക്കുള്ള ക്രമീകരണങ്ങള്കൂടി ഒരുക്കുക. പുതുതായി പഞ്ചായത്തില്റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് രോഗികളെ ഇനി മുതല്പതിനാലാംമൈലിലെ ട്രീറ്റ്മെന്റ് സെന്ററില്എത്തിച്ചാണ് ചികിത്സ നല്കുക. സന്നദ്ധ സേവന പ്രവര്ത്തകരും വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും സംഘടന ഭാരവാഹികളും ചികിത്സ കേന്ദ്രത്തിന്റെ സജജീകരണ ജോലികളില്പങ്കെടുത്തു.

റിസപ്ഷന്‍, വെയിറ്റിംഗ് ഏരിയ, രജിസ്ട്രേഷന്ഏരിയ, കണ്സള്ട്ടിംഗ് റൂം, ഒബ്സര്വേഷന്റൂം, ടെലി മെഡിസിന്സൗകര്യം, ഫാര്മസി, ഭക്ഷണം, കുടിവെള്ളം,ടോയ്ലറ്റ് എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതര്അറിയിച്ചു.

 

 

date